ജൂൺ 29,30 തീയതികളിൽ Cologne-Mülheim ലുള്ള Liebfrauen ദേവാലയത്തിൽ വച്ച് ഇന്ത്യൻ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ തോമാസ്ലീഹായുടെയും തിരുന്നാൾ സംയുക്തമായി ആഘോഷിക്കുന്നു .
സ്നേഹമുള്ളവരെ,
പരിശുദ്ധ അമ്മയുടെ തിരുന്നാളും, ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാളും ജൂൺ 30 ന് നാം സമുചിതമായിട്ടു ആഘോഷിക്കുന്നു. മാർത്തോമാശ്ലീഹാ പകർന്നു തന്ന ക്രൈസ്തവ വിശ്വാസദീപം പരമ്പരാഗതമായി നമ്മുടെ പൂർവ്വികരിൽ നിന്ന് നമുക്ക് ലഭിച്ചു. ഈ വിശ്വാസ ദീപം ഒരു കെടാവിളക്കായി കാക്കുന്നതിനൊപ്പം ഇന്നാൾ വരെ ലഭിച്ച അനുഗ്രഹങ്ങൾക്കായി നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം, നന്ദി പറയാം. നമ്മുടെ ജീവിത യാത്രയിൽ ബലവും പ്രതീക്ഷയുമായ ക്രൈസ്തവ വിശ്വാസത്തിലും, നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്ന മാതൃ ഭക്തിയിലും നമുക്ക് വളരാം.
ഇന്ത്യൻ സമൂഹത്തിന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെയും, നമ്മുടെ വിശ്വാസത്തിന്റെ പിതാവായ മാർ തോമാസ്ലീഹായുടെയും തിരുന്നാളിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
P. Ignatious Chalissery CMI Sabu & Danya Koyikeril
Seelsorger für die Inder, Syro-Malabar Ritus Presudenti
Liebfrauen Kirche
Regenten Str. 4
51063 Köln
ജൂൺ 29 ശനിയാഴ്ച (29. Juni 2024 )
16:00 മണിക്ക് കൊടിയേറ്റം (16 :00 Uhr Kodiyettam )
തിരുന്നാൾ ദിനം (Pfarrfest am 30. Juni 2024)
രാവിലെ 10 മണിക്ക് ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തിൻെറ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് പ്രദക്ഷിണം , നേർച്ച, ഊണ്, കലാ പരിപാടികൾ.
(10:00 Uhr – feierlicher Gottesdienst mit Bischof Stephen Chirappanath. Im Anschluß an die Hl.Messe – Prozession, Indische Köstlichkeiten gefolgt von Kulturprogrammen)